രോഗശാന്തിക്കും ദീർഘായുസിനും: ഈ മന്ത്രം ജപിച്ചോളൂ (Malayalam Edition)


Price: ₹ 99.00
(as of Sep 30,2020 01:30:59 UTC – Details)

മഹാമാരികൾ ലോകത്തെ ഭയപ്പെടുത്തുന്ന കാലമാണിപ്പോൾ . എങ്ങും ഭയം നിറഞ്ഞിരിക്കുന്നു . സാധ്യമായ എല്ലാ മാർഗ്ഗങ്ങളും രോഗ ശമനത്തിനും ആയുർ ബലത്തിനും വേണ്ടി മനുഷ്യകുലം തിരഞ്ഞു കൊണ്ടേയിരിക്കുന്നു . ഈ അവസ്ഥയിൽ , നമ്മുടെ പുരാണങ്ങളിൽ രോഗ ശാന്തിക്കും ആയുർബലത്തിനും വേണ്ടി ഗുണപ്രദമാണ് എന്ന് കേൾവി കേട്ട ചില മന്ത്രങ്ങൾ ഇവിടെ പങ്കു വെക്കുകയാണ് .

ജപിക്കുന്നവനെ ( മനനം ചെയ്യുന്നവനെ) രക്ഷിക്കുന്നത് എന്നാണ് മന്ത്ര പദത്തിന്റെ അർഥം . ഊർജത്തിന്റെ അനന്തമായ കലവറയത്രേ മന്ത്രങ്ങൾ . ജപിക്കുന്നവരിൽ സംരക്ഷണത്തിന്റെ കവചം തീർക്കാൻ ശക്തിയുള്ളതാണ് ഈ മന്ത്രങ്ങൾ . വ്യക്തികളേ ദോഷമായി ബാധിക്കുന്ന നെഗറ്റിവ് എനർജി നശിപ്പിക്കാൻ ഉപകാര പ്രദമാണിവ . പൂർണമായ അർപ്പണം ഫലസിദ്ധി എളുപ്പത്തിലാക്കുന്നു .

കൂടാതെ ഔഷധങ്ങൾ കഴിക്കുന്നവർ ആ സമയത്തു ഇതിലെ ഏതെങ്കിലും ധന്വന്തരി മന്ത്രം ജപിക്കുന്നത് രോഗ ശമനത്തിന് വേഗം കൂട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു . ആയുർവേദ ചികിത്സയിൽ പിന്തുടരുന്ന ഒരു രീതി ആണിത്


Leave a Reply

Your email address will not be published. Required fields are marked *